ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ളിവ എന്നിവരെ പരാജയപ്പെടുത്തിയാണ് മംദാനിയുടെ നേട്ടം.
തെരഞ്ഞെടുപ്പില്‍ 17 ലക്ഷം പേര്‍ വോട്ട് ചെയ്തുവെന്ന് ന്യൂയോര്‍ക്ക് സിറ്റിബോര്‍ഡ് ഓഫ് ഇലക്ഷന്‍ അറിയിച്ചു.
ന്യൂയോര്‍ക്കിന്‍റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍~അമേരിക്കന്‍ മുസ്ലിമാണ് 34 കാരനായ സൊഹ്റാന്‍ മംദാനി.അതേസമയം, മംദാനിക്കെതിരേ പരസ്യമായി രംഗത്തെത്തിയ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനും അദ്ദേഹത്തിന്‍റെ വിജയം തിരിച്ചടിയായി. മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്കിന് വിപത്തുണ്ടാകുമെന്നും ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂയോര്‍ക്ക് നഗരവാസികള്‍ക്കുപോലും കാര്യമായ പരിചയമില്ലാത്ത സൊഹ്റാന്‍ മംദാനി അമേരിക്കന്‍ രാഷ്ട്രീയത്തിലെ പുതുതാരമായി ഉയര്‍ന്നത് ചുരുങ്ങിയ കാലയളവില്‍ പുതിയ താരമായി.
മംദാനി വിജയിച്ചാല്‍ സമ്പൂര്‍ണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായി മാറുമെന്നും നഗരത്തിന്‍റെ അതിജീവനം അസാധ്യമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു ട്രംപ് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
മുന്‍ ഗവര്‍ണറും മംദാനിയുടെ എതിരാളിയുമായ ആന്‍ഡ്രൂ ക്യൂമോയ്ക്കു ട്രംപ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ന്യൂയോര്‍ക്ക് നഗരവാസികള്‍ക്കുപോലും കാര്യമായ പരിചയമില്ലാത്ത സൊഹ്റാന്‍ മംദാനി അമേരിക്കന്‍ രാഷ്ട്രീയത്തിലെ പുതുതാരമായി ഉയര്‍ന്നത് ചുരുങ്ങിയ കാലയളവിലാണ്. ന്യൂയോര്‍ക്ക് സംസ്ഥാന അസംബ്ളി അംഗമായ മംദാനിക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്നുപോലും പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം മോഹിച്ചവരില്‍ മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ ആയിരുന്നു മുന്നില്‍. അമേരിക്കക്കാര്‍ക്ക് ചിരപരിചിതനായ കുവോമോയ്ക്കു മുന്നില്‍ മംദാനിക്കു കാര്യമായ സാധ്യതകളുണ്ടായിരുന്നില്ല. എന്നാല്‍ ഉള്‍പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ച് മംദാനി സ്ഥാനാര്‍ഥിത്വം സ്വന്തമാക്കി.
ഗുജറാത്തിലെ ഖ്വാജ ട്വല്‍വര്‍ ഷിയാ സമുദായവുമായി ബന്ധമുള്ള മഹ്മൂദ് മംദാനി ജനിച്ചത് മുംബൈയിലാണ്. മീരാ നായരും മഹ്മൂദ് മംദാനിയും ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്കും തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തിലേക്കും കുടിയേറി. സൊഹ്റാന്‍റെ വിദ്യാഭ്യാസം ന്യൂയോര്‍ക്കിലായിരുന്നു.
സൊഹ്റാന്‍റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമാണ്. ഭരണകൂടങ്ങള്‍ കോര്‍പറേറ്റുകള്‍ക്കു വേണ്ടിയല്ല, ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു.
സാന്പത്തിക ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കി എല്ലാവര്‍ക്കും ചെറിയ ചെലവില്‍ താമസിക്കാന്‍ പറ്റുന്ന നഗരമാക്കി ന്യൂയോര്‍ക്കിനെ മാറ്റും എന്നു പറഞ്ഞായിരുന്നു മേയര്‍ തെരഞ്ഞെടുപ്പിലെ പ്രചാരണം. പലസ്തീന്‍ ജനതയ്ക്കു പരസ്യപിന്തുണ നല്കുന്ന മംദാനി, കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാന്‍ നടപടികളും ആവശ്യപ്പെടുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനിയുടെ വിജയപ്രസംഗത്തിലെ വെല്ലുവിളിക്ക് മറുപടി നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ ട്രംപ്. ബുധനാഴ്ച ട്രൂത്ത് സോഷ്യലിലെ ഹ്രസ്വമായ പോസ്ററിലൂടെയാണ് മംദാനിക്ക് ട്രംപ് അതേനാണയത്തില്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്. മേയറും റിപ്പബ്ളിക്കന്‍... പ്രസിഡന്റും തമ്മിലുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കമായാണ് ഈ വാക്പോര് കണക്കാക്കപ്പെടുന്നത്.

Comments: